രാമനാട്ടുകര : പാറമ്മൽ റോഡ്, ബൈപ്പാസ് എന്നിവിടങ്ങളിലെ വൈദ്യുതി തടസ്സം പരിഹരിക്കുന്നതിന് നടപടി തുടങ്ങിയെന്ന് വൈദ്യുതി ബോർഡ് ഫറോക്ക് ഡിവിഷൻ എക്സിക്യുട്ടീവ് എൻജിനിയർ സുനിൽകുമാർ അറിയിച്ചു. 800-ഓളം വൈദ്യുതി ഉപഭോക്താക്കൾക്ക് ദുരിതമുണ്ടാക്കുന്ന കാരാട് ഫീഡർ വിഭജിക്കുന്നതിന് ശ്രമങ്ങൾ തുടങ്ങി. പ്രദേശത്തെ വൈദ്യുതി തടസ്സം കഴിഞ്ഞ ദിവസം മാതൃഭൂമി വാർത്തയാക്കിയിരുന്നു.

ഇതിനെത്തുടർന്നാണ് വൈദ്യുതി ബോർഡിന്റെ അടിയന്തര ഇടപെടൽ.