ആയഞ്ചേരി : മഴയിലും കാറ്റിലും വീടിന് മുകളിലേക്ക് വീണ മരങ്ങൾ മുസ്‌ലിം യൂത്ത് ലീഗ് വൈറ്റ് ഗാർഡ് മുറിച്ചുമാറ്റി. കീരിയങ്ങാടിയിലെ രണ്ട് വീടിനുമുകളിൽ വീണ മരങ്ങളാണ് നീക്കം ചെയ്തത്. ജില്ലാ ക്യാപ്റ്റൻ ഷഫീക്, പഞ്ചായത്ത്‌ ക്യാപ്റ്റൻ നിയാസ് എന്നിവർ നേതൃത്വം നൽകി.