കുറ്റ്യാടി : മണ്ഡലത്തിൽനിന്ന് എസ്.എസ്.എൽ.സി. വിജയിച്ച മുഴുവൻ വിദ്യാർഥികൾക്കും ഉപരിപഠനത്തിന് അവസരമൊരുക്കാൻ ശ്രമിക്കുമെന്ന് കെ.പി. കുഞ്ഞമ്മദ് കുട്ടി എം.എൽ.എ. കുറ്റ്യാടി ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എസ്.എസ്.എൽ.സി. പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികൾക്കുള്ള അനുമോദന യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പി.ടി.എ. പ്രസിഡന്റ് കെ.പി. അബ്ദുറസാഖ് അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഒ.ടി. നഫീസ, കെ.പി. ഗിരീശൻ, രാജൻ തുണ്ടിയിൽ, റഷീദ് കേളോത്ത്, വി.കെ. റഫീഖ്, കെ. ശ്രീജ, എം. പ്രസന്ന, പി.കെ. സുനിത, പി.സി. പ്രകാശൻ, പി. ജമാൽ, ടി. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.