കുറ്റ്യാടി : അലൂമിനിയം ഉത്പന്നങ്ങളുടെ വിലക്കയറ്റത്തിൽ പ്രതിഷേധിച്ച് അലൂമിനിയം ലേബർ കോൺട്രാക്ടേഴ്സ് അസോസിയേഷൻ നിൽപ്പുസമരം നടത്തി. രജീഷ് കട്ടൻകോടൻ ഉദ്ഘാടനം ചെയ്തു.

മേഖലാ പ്രസിഡന്റ് ജാക്കീൽ ഹുസൈൻ അധ്യക്ഷനായി. അങ്കണവാടി, ആശാവർക്കർമാർ, സ്കൂൾ പാചകത്തൊഴിലാളികൾ എന്നിവരുടെ വേതനം വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കുറ്റ്യാടിയിൽ നടത്തിയ നിൽപ്പുസമരം കെ.പി. കരുണൻ ഉദ്ഘാടനം ചെയ്തു.

ഗീത പി. ആര്യൻകാവിൽ അധ്യക്ഷയായി.