പാലേരി : നിർമാണസാമഗ്രികളുടെ അനിയന്ത്രിത വിലവർധനയിൽ പ്രതിക്ഷേധിച്ച് അലൂമിനിയം ലേബർ കോൺട്രാക്ട് അസോസിയേഷൻ സംസ്ഥാന വ്യാപകമായി നിൽപ്പുസമരം നടത്തി.

ഇതിന്റെ ഭാഗമായി പേരാമ്പ്ര മേഖലാ കമ്മിറ്റി പാലേരിയിൽ നടത്തിയ നിൽപ്പ് സമരം അൽക്ക ജില്ലാ ജോയൻറ്‌് സെക്രട്ടറി പ്രകാശൻ ഉദ്ഘാടനംചെയ്തു.

മേഖലാ ട്രഷർ ശരത്‌ലാൽ അധ്യക്ഷതവഹിച്ചു. മേഖലാ വൈസ് പ്രസിഡന്റ് രഞ്ജിത്ത് പാലേരി മുഖ്യപ്രഭാഷണം നടത്തി. ദീപിൻ വേളം, ദിപീഷ് രാകേഷ് എന്നിവർ സംസാരിച്ചു.