കോഴിക്കോട് : ജില്ലയിലെ കർഷകർ വന്യജീവികളിൽനിന്ന് നേരിടുന്ന പ്രതിസന്ധിക്ക് അടിയന്തരമായി പരിഹാരം കാണണമെന്ന് എം.കെ. രാഘവൻ എം.പി. വനംവകുപ്പ് മന്ത്രി കെ. രാജുവിനോടാവശ്യപ്പെട്ടു.

ചാത്തമംഗലം ഗ്രാമപ്പഞ്ചായത്ത് പരിധിയിൽവരുന്ന വെള്ളലശ്ശേരിയിലും പരിസരപ്രദേശങ്ങളിലെയും കർഷകരുടെ വിളകൾ കഴിഞ്ഞദിവസം കാട്ടുപന്നിക്കൂട്ടം വ്യാപകമായി നശിപ്പിച്ചിരുന്നു. ഇതിന്‍റെ പശ്ചാത്തലത്തിലാണ് വിഷയത്തിൽ വനംവകുപ്പ് അടിയന്തരമായി ഇടപെടണമെന്ന് എം.പി. ആവശ്യപ്പെട്ടത്.

കൃഷിനശിപ്പിക്കുന്ന കാട്ടുപന്നികളെ തുരത്താനുള്ള ഉത്തരവുണ്ടായിട്ടുപോലും അധികൃതരുടെ ഭാഗത്തുനിന്ന് അതിനുവേണ്ടതരത്തിൽ നടപടികളുണ്ടാവുന്നില്ലെന്ന പരാതികളാണ് കർഷകരിൽനിന്ന് ഉയർന്നുവന്നിട്ടുള്ളത് എം.പി. ചൂണ്ടിക്കാട്ടി.