ആവള : കുട്ടോത്ത് വി.കെ. മാധവൻ മാസ്റ്റർ സ്മാരകമന്ദിരത്തിൽ സ്ഥിതിചെയ്യുന്ന പൊതുജന വായനശാലയുടെ മുൻഭാഗത്തെ ജനൽച്ചില്ല് എറിഞ്ഞുതകർത്ത സമൂഹ വിരുദ്ധർക്കെതിരേ പോലീസ് ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് വായനശാലയിൽ ചേർന്ന സർവകക്ഷി പ്രതിനിധി യോഗം ആവശ്യപ്പെട്ടു. വാർഡ് മെമ്പർ കെ.കെ. ബാലകൃഷ്ണൻ അധ്യക്ഷതവഹിച്ചു.

താലൂക്ക് ലൈബ്രറി കൗൺസിൽ വൈ. പ്രസിഡന്റ്‌ കെ.പി. രാധാകൃഷ്ണൻ, കൊയിലോത്ത് ശ്രീധരൻ, നടക്കൽ രാജേഷ്, കെ. ബഷീർ, ടി.കെ. രവീന്ദ്രൻ, കെ. യൂസഫ്, പി.വി. മനോജ് കുമാർ, ഇ.കെ. പ്രദീപ് കുമാർ എന്നിവർ സംസാരിച്ചു.