പയ്യോളി : ഇരിങ്ങൽ അറുവയിൽ കുട്ടിച്ചാത്തൻ ക്ഷേത്രോത്സവം ചൊവ്വാഴ്ച രാവിലെ ഏഴിന് കൊടിയേറും. വൈകീട്ട് ആറിന് കുട്ടിച്ചാത്തൻ വെള്ളാട്ടം. 27-ന് രാത്രി ഏഴുമണിമുതൽ വെള്ളാട്ടങ്ങൾ, തുടർന്ന് 11 മണിമുതൽ പുലർച്ചെ മൂന്നുവരെ തിറകൾ. നാലുമണിക്ക് ഗുരുതി തർപ്പണം.
തൈപ്പൂയ്യാഘോഷം
നടുവണ്ണൂർ : കാവിൽ സുബ്രഹ്മണ്യക്ഷേത്രത്തിലെ തൈപ്പൂയ്യാഘോഷം ജനുവരി 28-ന് വിവിധ ചടങ്ങുകളോടെ നടക്കും. വൈകീട്ട് നാലിന് ശ്രീഭൂതബലി, അഞ്ചിന് കാഴ്ച ശീവേലി എന്നിവയാണ് പ്രധാന ചടങ്ങുകൾ.