മരുതോങ്കര : സമഗ്രശിക്ഷാ കേരളയുടെ നേതൃത്വത്തിൽ കുന്നുമ്മൽ ബി.ആർ.സി. മരുതോങ്കരയിലെ നെല്ലിക്കുന്ന് കോളനിയിൽ നടത്തിയ നാട്ടരങ്ങ് പഞ്ചദിനക്യാമ്പ് ചൊവ്വാഴ്ച സമാപിക്കും.
ക്യാമ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കാനത്തിൽ ജമീല ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് കെ. സജിത്ത് അധ്യക്ഷനായി. കെ.കെ. സുനിൽ കുമാർ പദ്ധതി വിശദീകരിച്ചു.
ജില്ലാ പഞ്ചായത്തംഗങ്ങളായ വി. സുരേന്ദ്രൻ, സി. എം. യശോദ, എ.ഇ.ഒ. ജയരാജൻ നാമത്ത് എന്നിവർ സംസാരിച്ചു.