വടകര : 21 വർഷമായി വടകരയിൽ പ്രവർത്തിക്കുന്ന സർവകലാശാല ബി.എഡ്. സെന്റർ പൂട്ടാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വടകര സിറ്റിസൺ കൗൺസിൽ ജനറൽ ബോഡി യോഗം ആവശ്യപ്പെട്ടു. ബിരുദം നേടിയ വിദ്യാർഥികളുടെ ആശങ്ക അകറ്റണമെന്നും ബി.എഡ്. സെന്ററിന് ഭൂമി നൽകിയതിന്റെ നടപടികൾ അടിയന്തരമായി പൂർത്തിയാക്കണമെന്നും നഗരസഭാ അധികൃതരോട് ആവശ്യപ്പെട്ടു.

പ്രൊഫ. കെ.കെ. മഹമൂദ് അധ്യക്ഷനായി. പി. ബാലൻ, പുറന്തോടത്ത് സുകുമാരൻ, ഇ.ജി. ഗോപാലകൃഷ്ണൻ, ടി. ശ്രീധരൻ, സെക്രട്ടറി അജിത്ത് പാലയാട്ട്, കെ. നാരായണൻ എന്നിവർ സംസാരിച്ചു.