അരിക്കുളം : കൂത്ത് കലാകാരനായിരുന്ന പദ്‌മശ്രീ മാണി മാധവ ചാക്യാർക്ക് ജന്മനാടായ കാരയാട്ട് സ്മാരകം ഉയരുന്നു. എം.എൽ.എ.യുടെ പ്രാദേശിക വികസനഫണ്ടിൽനിന്ന് അനുവദിച്ച 25 ലക്ഷം രൂപ ചെലവിൽ നിർമിക്കുന്ന സ്മാരകത്തിന്റെ ശിലാസ്ഥാപനം സെപ്റ്റംബർ 26-ന് വൈകീട്ട്‌ അഞ്ചുമണിക്ക്‌ തിരുവങ്ങായൂർ ചാക്യാട്ടിൽതാഴെ ടി.പി. രാമകൃഷ്ണൻ എം.എൽ.എ. നിർവഹിക്കും. സമ്പൂർണ വൈഫൈ കേന്ദ്രങ്ങളുടെ ഉദ്ഘാടനവും നടക്കും. ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.പി. ശിവാനന്ദൻ പങ്കെടുക്കും.