താമരശ്ശേരി : 1921-ലെ മലബാർ കലാപത്തെ മഹത്വവത്കരിക്കാനുള്ള നീക്കത്തിൽനിന്ന് ഇടതു, വലതു മുന്നണികൾ പിന്മാറണമെന്നും യഥാർഥ ചരിത്രത്തെ വളച്ചൊടിക്കാൻ കൂട്ടുനിൽക്കരുതെന്നും ഹിന്ദു ഐക്യവേദി താമരശ്ശേരി താലൂക്ക് സമിതിയോഗം ആവശ്യപ്പെട്ടു.

താലൂക്ക് പ്രസിഡന്റ് കളക്കുന്ന് രാജൻ അധ്യക്ഷനായി. ജില്ലാ പ്രസിഡന്റ് ദാമോദരൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറി സുബീഷ് ഇല്ലത്ത്, ക്ഷേത്ര ഏകോപനസമിതി ജില്ലാ പ്രസിഡന്റ് ഉപേന്ദ്രൻ ഉപാസന, ശശികുമാർ വീര്യമ്പ്രം, എം.കെ. രാമകൃഷ്ണൻ, അഭിലാഷ് കണ്ണൻ മാങ്ങാട്, ശശി എകരൂൽ എന്നിവർ സംസാരിച്ചു.