എകരൂൽ : സാമൂഹികമായും സാമ്പത്തികമായും പിന്നാക്കംനിൽക്കുന്ന ജനവിഭാഗങ്ങളുടെ വികസനത്തിനായി സാഹോദര്യ സമത്വസംഘം, ‘മാതൃഭൂമി’ ബുക്സുമായി സഹകരിച്ച് നടത്തുന്ന ‘വിജ്ഞാനം വീടുകളിലേക്ക്’ പദ്ധതി കെ.എം. സച്ചിൻദേവ് എം.എൽ.എ. ഉദ്ഘാടനംചെയ്തു. പദ്ധതിപ്രകാരം കുട്ടികൾക്ക് പ്രയോജനപ്രദമായ പുസ്തകങ്ങൾ അവരുടെ വീടുകളിൽ സൗജന്യമായി എത്തിച്ചുനൽകും. സന്ദീഷ് ഇയ്യാട് അധ്യക്ഷനായി. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ഏറാടിയിൽ മുഖ്യാതിഥിയായി. വൈസ് പ്രസിഡന്റ് എം.കെ. നിജിൽരാജ്, അതുൽ പുറക്കാട്, കാവിൽ ഭാസ്കരൻ, എൻ.സി. ഹനീഫ, ഇ.കെ. രാധാകൃഷ്ണൻ നായർ, ഇ. സുരേന്ദ്രൻ, ഭാസ്കരൻ മങ്ങാട്, പ്രബീഷ് ബാലൻ, ഡോ. പി. രമേശൻ എന്നിവർ സംസാരിച്ചു.