വടകര : പുത്തൂർ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ കമ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്, ജേണലിസം, സുവോളജി എന്നീ തസ്തികകളിൽ അധ്യാപക ഒഴിവുണ്ട്.

അഭിമുഖം 28-ന് 10 മണിക്ക് സ്കൂൾ ഓഫീസിൽ.

വടകര : പുത്തൂർ ജി.എച്ച്.എസ്.എസിൽ യു.പി. വിഭാഗത്തിൽ ഒഴിവുള്ള രണ്ട് യു.പി.എസ്.ടി. തസ്തികയിലും ഒരു ഹിന്ദി അധ്യാപകതസ്തികയിലും ഒഴിവുണ്ട്. അഭിമുഖം 29-ന് യു.പി.എസ്.ടി. വിഭാഗത്തിന് 10.30-നും ഹിന്ദി അധ്യാപകവിഭാഗത്തിന് 12 മണിക്കും സ്കൂൾ ഓഫീസിൽ.

ചാത്തമംഗലം : വെണ്ണക്കോട് ജി.എം.എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തും. കെ-ടെറ്റ് യോഗ്യതയുള്ളവർ 29-ന് രാവിലെ 10-ന് സ്കൂളിൽ ഹാജരാകണം.

പുള്ളനൂർ :ന്യൂ ഗവ. എൽ.പി. സ്കൂളിൽ എൽ.പി.എസ്.എ. തസ്തികയിൽ താത്‌കാലിക ഒഴിവ്.

കൂടിക്കാഴ്ച ചൊവ്വാഴ്ച രാവിലെ 10-ന് സ്കൂളിൽ. ഫോൺ: 9288509763.ആർ.ഇ.സി. സ്കൂളിൽ ഹൈസ്കൂൾ, എൽ.പി. വിഭാഗങ്ങളിൽ അധ്യാപക ഒഴിവുകളുണ്ട്.

എൽ.പി. വിഭാഗം അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം 27-ന് രാവിലെ ഒൻപതരയ്ക്കും ഫിസിക്കൽ സയൻസ് അധ്യാപക തസ്തികയിലേക്കുള്ള അഭിമുഖം ഉച്ചയ്ക്ക് ഒരു മണിക്കും നടക്കും.

കുന്ദമംഗലം : പയമ്പ്ര ഗവ. വെൽഫെയർ എൽ.പി. സ്കൂളിൽ ദിവസവേതനത്തിൽ അധ്യാപകരെ നിയമിക്കുന്നു. രേഖകളുമായി 29-ന് രാവിലെ പത്തിന് സ്കൂൾ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.

ചാത്തമംഗലം : ആര്.ഇ.സി. സ്കൂളില് ഹൈസ്കൂള് വിഭാഗത്തില് എഫ്.ടി.എം. ഒഴിവിലേക്കുള്ള അഭിമുഖം 27-ന് വൈകീട്ട് മൂന്നിന്.