കോഴിക്കോട് : ബി.എസ്.എൻ.എൽ. പെൻഷൻ പരിഷ്കരണം നടപ്പാക്കണമെന്നും കെട്ടിക്കിടക്കുന്ന മെഡിക്കൽബില്ലുകൾക്ക് പണം അനുവദിക്കണമെന്നും ഓൾ ഇന്ത്യ ബി.എസ്.എൻ.എൽ. പെൻഷനേഴ്സ് വെൽഫെയർ അസോസിയേഷൻ കോഴിക്കോട് എസ്.എസ്.എ. (കോഴിക്കോട്, വയനാട്) സമ്മേളനം ആവശ്യപ്പെട്ടു.

അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി. നാരായണൻ മൂസ്സത് ഉദ്‌ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് എം.കെ. ബീരാൻ അധ്യക്ഷനായി. സർക്കിൾ പാട്രൺ ടി. രാമചന്ദ്രൻ, ടി.വി. കൃഷ്ണൻ, പി.കെ. വേലായുധൻ, എൻ. ചന്തു, സി.കെ. സുരേന്ദ്രൻ, ആനി പ്രേമൻ, വി.എം.എൻ. അയ്യർ, എം.വി. രാജാഗോപാലക്കുറുപ്പ്, എൻ. ചന്ദ്രശേഖരൻ, ജി.പി. രാജേന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു. ഭാരവാഹികൾ: ടി.വി. കൃഷ്ണൻ (പ്രസി.), സി.കെ. സുരേന്ദ്രൻ (സെക്ര.), ജി.പി. രാജേന്ദ്രൻ (ഖജാ.)