മുക്കം : ‘എന്റെ മുക്കം’ ചാരിറ്റബിൾ സൊസൈറ്റിയും വ്യാപാരി വ്യവസായി ഏകോപന സമിതി മുക്കം യൂണിറ്റും എം.വി.ആർ. കാൻസർ സെന്ററിന്റെ സഹകരണത്തോടെ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. മുക്കം വ്യാപാരഭവനിൽ നടന്ന ക്യാമ്പിൽ നൂറോളം ദാതാക്കളിൽ നിന്നും രക്തം സ്വീകരിച്ചു. ‘എന്റെ മുക്കം’ സന്നദ്ധ സേനയ്ക്ക് കെ.വി.വി.ഇ.എസ്. മുക്കം യൂണിറ്റ് സമ്മാനിച്ച ഉപകരണ കൈമാറ്റവും നടന്നു. കെ.വി.വി.ഇ.എസ്. ജില്ലാ സെക്രട്ടറി റഫീഖ് മാളിക ഉദ്ഘാടനം നിർവഹിച്ചു. മുക്കം യൂണിറ്റ് പ്രസിഡന്റ് കെ.സി. നൗഷാദ് അധ്യക്ഷനായി.