മണിയൂർ : പാലയാട് മാവേലി സൂപ്പർസ്റ്റോർ മന്ത്രി ജി.ആർ. അനിൽ ഉദ്ഘാടനം ചെയ്തു. പച്ചക്കറി വിലവർധന പിടിച്ചുനിർത്താൻ വിപണിയിൽ സർക്കാർ ഇടപെടൽ നടത്തുമെന്ന് മന്ത്രി പറഞ്ഞു. കെ.പി. കുഞ്ഞമ്മദ്കുട്ടി എം.എൽ.എ. അധ്യക്ഷനായി. ഇ.കെ. വിജയൻ എം.എൽ.എ. ആദ്യവിൽപ്പന നടത്തി. പഞ്ചായത്ത് പ്രസിഡന്റ് ടി.കെ. അഷറഫ്, പി.എം. അലി അസ്ഗർ പാഷ, ജില്ലാപഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ.വി. റീന, ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി. രാഘവൻ, ടി.പി. ശോഭന, പ്രഭ പുനത്തിൽ, മൂഴിക്കൽ പ്രമോദ്, പി.പി. ഷൈജു, കെ.വി. സത്യൻ, കെ. രാജീവ് തുടങ്ങിയവർ സംസാരിച്ചു.