ബാലുശ്ശേരി : കേരളത്തിലെ പട്ടികജാതി പ്രീമെട്രിക് ഹോസ്റ്റലുകളിലെ ഫണ്ട് തട്ടിപ്പിനെക്കുറിച്ച് സമഗ്രമായ അന്വേഷണമാവശ്യപ്പെട്ട് പട്ടികജാതിമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കൂട്ടാലിട പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് മാർച്ചും ധർണയും നടത്തി. സംസ്ഥാന അധ്യക്ഷൻ ഷാജുമോൻ വട്ടേ ക്കാട് ഉദ്ഘാടനം ചെയ്തു. പ്രീമെട്രിക് ഹോസ്റ്റലിൽ നടന്നിട്ടുള്ള 2.76 കോടി രൂപയുടെ അഴിമതിയിൽ സി.പി.എമ്മിന്റെയും ഡി.വൈ.എഫ്‌.ഐ.യുടെയും സംസ്ഥാന നേതാക്കൾക്ക് പങ്കുണ്ടെന്ന് തെളിവ് സഹിതം പുറത്തുവന്നിരിക്കുന്ന സാഹചര്യത്തിൽ സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ഷാജുമോൻ വട്ടേക്കാട് ആവശ്യപ്പെട്ടു.

ജില്ലാ പ്രസിഡന്റ് മധു പുഴയരികത്ത് അധ്യക്ഷനായി. ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് ബബീഷ് ഉണ്ണികുളം, സംസ്ഥാന കൗൺസിൽ അംഗം രാജേഷ് കായണ്ണ, ഉത്തര മേഖല സെക്രട്ടറി സൂഗീഷ് കൂട്ടാലിട, യുവമോർച്ച ജില്ലാ വൈസ് പ്രസിഡന്റ് ലിബിൻ ബാലുശ്ശേരി, ഗ്രാമപ്പഞ്ചായത്ത് മെമ്പർ ജയപ്രകാശ് കായണ്ണ, ജില്ലാ ജനറൽ സെക്രട്ടറി മനോജ്, പ്രവീൺ ശങ്കർ എന്നിവർ സംസാരിച്ചു.