കോഴിക്കോട് : ദേശീയ വനിതാ ഫുട്ബോൾ ചാമ്പ്യൻഷിപ്പിനായി ടീമുകൾ നഗരത്തിൽ എത്തിത്തുടങ്ങി.

ഞായറാഴ്ച തുടങ്ങുന്ന മത്സരങ്ങൾക്കായി ജമ്മു കശ്മീർ, മിസോറം സംസ്ഥാന ടീമുകളാണ് ബുധനാഴ്ച എത്തിച്ചേർന്നത്. ജമ്മുകശ്മീർ ടീമിന് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് ഒ. രാജഗോപാൽ, ഷാനവാസ് മുഹമ്മദ്, ടി.എം. അബ്ദുറഹിമാൻ, റോയ് ജോൺ തുടങ്ങിയവർ പങ്കെടുത്തു. കോർപ്പറേഷൻ സ്റ്റേഡിയത്തിലും മെഡിക്കൽ കോളേജ് മൈതാനത്തുമായാണ് കോഴിക്കോട്ടെ കളികൾ നടക്കുന്നത്.

ആതിഥേയരായ കേരളം ഉൾപ്പെടെ ഗ്രൂപ്പ് ഇ, എഫ്, ജി, എച്ച്. ഗ്രൂപ്പുകളിലായി 16 ടീമുകളാണ് കോഴിക്കോട് മത്സരിക്കുന്നത്. കണ്ണൂർ കൂത്തുപറമ്പിലും കാലിക്കറ്റ് സർവകലാശാല മൈതാനത്തിലുമാണ് മറ്റ് ഗ്രൂപ്പ് മത്സരങ്ങൾ.