കാരശ്ശേരി : ധവള വിപ്ലവത്തിന്റെ പിതാവ് പദ്‌മവിഭൂഷൺ ഡോ. വർഗീസ് കുര്യന്റെ ജന്മശതാബ്ദി ആഘോഷംവെള്ളിയാഴ്ച രാവിലെ 10 മണിക്ക് കാരശ്ശേരി ബാങ്ക് ഓഡിറ്റോറിയത്തിൽ നടക്കും. കാരശ്ശേരി സഹകരണബാങ്ക് സംഘടിപ്പിക്കുന്ന പരിപാടിയിൽ മിൽമ മുൻ ചെയർമാൻ പി.പി. ഗോപിനാഥ പിള്ള അനുസ്മരണപ്രഭാഷണം നടത്തും. ബാങ്ക് ചെയർമാൻ എൻ.കെ. അബ്ദുറഹിമാൻ അധ്യക്ഷനാകും.

ജില്ലയിലെ ഏറ്റവും നല്ല ക്ഷീരോത്‌പാദക സഹകരണസംഘമായ ആനക്കാംപൊയിൽ സംഘത്തെയും ജില്ലയിലെ ഏറ്റവും നല്ല ക്ഷീരോത്‌പാദകസംഘം സെക്രട്ടറിയായ പാലാഴി സംഘം സെക്രട്ടറി എൻ. മിനിയെയും ചടങ്ങിൽ ആദരിക്കും.