താമരശ്ശേരി : ഡി.വൈ.എഫ്.ഐ. പരപ്പൻപൊയിൽ മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച സെക്കുലർ യൂത്ത് ഫെസ്റ്റ് മാപ്പിളപ്പാട്ട് രചയിതാവ് പക്കർ പന്നൂർ ഉദ്ഘാടനം ചെയ്തു. മേഖലാ പ്രസിഡന്റ് സിദ്ദീഖ് അണ്ടോണ അധ്യക്ഷനായി. ഡി.വൈ.എഫ്.ഐ. ജില്ലാകമ്മിറ്റി അംഗം വി. ലിജു, പി. വിനയകുമാർ, സി.കെ. അനന്തു, സി.കെ. ജിതിൻ എന്നിവർ സംസാരിച്ചു.