നരിപ്പറ്റ : നവീകരിച്ച നവയുഗം കലാസമിതി ഓഫീസ് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബാബു കാട്ടാളി ഉദ്ഘാടനം ചെയ്തു. സി.വി. അസീസ് അധ്യക്ഷനായി. വയോജന ആശ്വാസകേന്ദ്രത്തിന്റെ ഉദ്ഘാടനം സി.പി. കുഞ്ഞബ്ദുല്ലകുട്ടി ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ നരിപ്പറ്റ പി.എച്ച്.സി.യിലെ ഡോ. മുബാറക് അലിയെ ആദരിച്ചു. ടി.പി. വിശ്വൻ, കെ. സംജിത്, സി.പി.കെ. നരിപ്പറ്റ, ടി.പി.എം. തങ്ങൾ, സി.പി. ഹമീദ്, അലി കണ്ണോത്ത്, പി.കെ. സാബിത്ത്, ഇ.സി. യാസർ, പി.കെ. അസ്ഫിർ സംസാരിച്ചു.