പേരാമ്പ്ര : പെട്രോൾ, ഡീസൽ, പാചകവാതക വിലവർധനയിൽ പ്രതിഷേധിച്ച് സി.പി.എം. പേരാമ്പ്രയിൽ ബഹുജന ധർണ നടത്തി. ടാക്സിസ്റ്റാൻഡിൽനിന്ന്‌ ആരംഭിച്ച ധർണ ജില്ലാകമ്മിറ്റി അംഗം എ.കെ. പത്മനാഭൻ ഉദ്‌ഘാടനംചെയ്തു.

ഏരിയാകമ്മിറ്റി അംഗം എൻ.പി. ബാബു അധ്യക്ഷനായി. ഏരിയാസെക്രട്ടറി എ.കെ. ബാലൻ, ഏരിയാകമ്മിറ്റി അംഗങ്ങളായ കെ. സുനിൽ, കെ. നാരായണൻ, എം. കുഞ്ഞമ്മദ്, ഡി.വൈ.എഫ്.ഐ. സംസ്ഥാന ട്രഷറർ എസ്.കെ. സജീഷ്, പേരാമ്പ്ര ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ്, കെ. ഷാജിമ, എൻ.എം. ദാമോദരൻ, എ.എം. രാമചന്ദ്രൻ, സുബൈദ ചെറുവറ്റ, പി.പി. രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്‌ സി.കെ. പാത്തുമ്മ, നഫീസ കൊയിലോത്ത് എന്നിവർ സംസാരിച്ചു. വിപ്ലവഗാനങ്ങളും കവിതകളും ആലപിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷൻ, സി.ഐ.ടി.യു. പ്രവർത്തകർ ടൗണിൽ അഭിവാദ്യമർപ്പിച്ചു പ്രകടനം നടത്തി.