മുക്കം : കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും വാക്സിനേഷനിലും സ്തുത്യർഹമായ സേവനമനുഷ്ഠിച്ച മുക്കം സി.എച്ച്.സിയിലെ ആരോഗ്യപ്രവർത്തകരെ ബി.ജെ.പി. മുക്കം നഗരസഭ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആദരിച്ചു.

ചീഫ് മെഡിക്കൽ ഓഫീസർ മോഹനന് ന്യൂനപക്ഷ മോർച്ച ജില്ലാ അധ്യക്ഷൻ ജോണി കുമ്പുളുങ്കൽ ഉപഹാരംനൽകി പരിപാടി ഉദ്ഘാടനം ചെയ്തു. ഡോക്ടർമാരായ സി.കെ. ഷാജി, നൗഷാദ്, മായ, സഫീനത്ത്, ഹെൽത്ത് സൂപ്രണ്ടന്റ് പ്രീതി, ഹെൽത്ത് ഇൻസ്പെക്ടർ ശ്രീജിത്ത്, നഴ്സ് ഷൈനി, ജെ.എച്ച്.ഐ.മാരായ റോഷൻ ലാൽ, ജിജി, അജീഷ്, ജെ.പി.എച്ച്.എൻ.മാരായ പാർവതി, വസന്ത, പുഷ്പ, സുജിത, ബിന്ദു, ശ്രീരേഖ, ജലജ മറ്റു ജീവനക്കാരായ കെ. സുധാകരൻ, രാജൻ, ഗിരീഷ്, നിഷ, ധന്യ, ജീനാ, നൈസ് വർഗീസ് എന്നിവരെ പൊന്നാട അണിയിച്ച് ആദരിച്ചു.

കൗൺസിലർ നികുഞ്ചം വിശ്വനാഥൻ, സി.കെ. വിജയൻ, ബാലകൃഷ്ണൻ വെണ്ണക്കോട്, എം.ടി. സുധീർ, രാജൻ കൗസ്തുഭം, ജിതേഷ്, പി.എസ്. അഖിൽ, സുധാകരൻ കപ്പടച്ചാലിൽ, ഷണ്മുഖൻ, ആദിത്യ സുനിൽ, സിന്ധു ദിലീപ് കെ.വി. രാമൻ, അഖിൽ നെല്ലിക്കാപൊയിൽ എന്നിവർ സംസാരിച്ചു.