വടയം : ത്രിതല പഞ്ചായത്തുകളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്.സ്ഥാനാർഥികളെ വിജയിപ്പിക്കാൻ ജനങ്ങൾ ഒരുങ്ങിയതായി പാറക്കൽ അബ്ദുള്ള എം.എൽ.എ. യു.ഡി.എഫ്. കുറ്റ്യാടി പഞ്ചായത്ത് കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ചെയർമാൻ പി.കെ. സുരേഷ് അധ്യക്ഷനായി. കെ.പി.സി.സി. സെക്രട്ടറി വി.എം. ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. പ്രമോദ് കക്കട്ടിൽ, അമ്മാരപ്പള്ളി കുഞ്ഞിശങ്കരൻ, ശ്രീജേഷ് ഊരത്ത്, സി.സി. സൂപ്പി, എം.കെ. അബ്ദുറഹ്‌മാൻ, സി.വി. മൊയ്തു, പി.പി. ആലിക്കുട്ടി, ടി. സുരേഷ് ബാബു, കെ.പി.അബ്ദുൾ മജീദ്, കെ.ഇ. ഫൈസൽ, എസ്.ജെ. സജീവ് കുമാർ, അറക്കൽ അലി, വി. കുഞ്ഞിക്കേളു നമ്പ്യാർ, ടി.കെ.കുട്ട്യാലി, കെ.സി. കുഞ്ഞമ്മദ് കുട്ടി, വി.ടി. അമ്മത്, ഒ.സി.അബ്ദുൾ കരീം തുടങ്ങിയവർ സംസാരിച്ചു.