പെരുമണ്ണ : പെരുമണ്ണ ഗ്രാമപ്പഞ്ചായത്തിലെ അഞ്ചാംവാർഡിൽ യു.ഡി.എഫിന് വിമത സ്ഥാനാർഥി. യൂത്ത് കോൺഗ്രസ് പെരുമണ്ണ മണ്ഡലം മുൻ പ്രസിഡന്റ് കെ.കെ. ഷമീറാണ് ഇവിടെ സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കുന്നത്. മോതിരമാണ് ചിഹ്നം. വാർഡംഗമായിരുന്ന മുതുമന നളിനി ടീച്ചറാണ് യു.ഡി.എഫ്. സ്ഥാനാർഥി. കോൺഗ്രസിന്റെ ഉറച്ച വാർഡായ ഇവിടെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കം നാമനിർദേശപത്രിക സമർപ്പിക്കുന്നതിന്റെ അവസാനദിവസത്തിലും തീരുമാനമാകാത്തതിനെത്തുടർന്നാണ് ഇരുവരും പത്രിക സമർപ്പിച്ചത്.