ബാലുശ്ശേരി : ഗ്രാമപ്പഞ്ചായത്ത് ഏഴാംവാർഡ് എൽ.ഡി.എഫ്. സ്ഥാനാർഥി എൻ.പി. ബാബുവിന്റെ പ്രചാരണ ബോർഡുകൾ നശിപ്പിച്ചതായി പരാതി. എൻ.സി.പി.ക്ക് നൽകിയ വാർഡിൽ നാഴികമണി ചിഹ്നത്തിലാണ് എൻ.പി. ബാബു മത്സരിക്കുന്നത്. പോലീസിൽ പരാതി നൽകി.
പേരാമ്പ്ര : നൊച്ചാട് ഗ്രാമപ്പഞ്ചായത്ത് പതിമ്മൂന്നാം വാർഡിൽ മത്സരിക്കുന്ന യു.ഡി.എഫ്. സ്ഥാനാർഥി പി.സി. സിറാജിന്റെ ഫ്ലെക്സ് ബോർഡുകളും പോസ്റ്ററുകളും നശിപ്പിച്ചതായി പരാതി. നൊച്ചാട് തയ്യുള്ളപറമ്പ് മുക്കിൽ സ്ഥാപിച്ച ബോർഡുകൾ ആണ് രാത്രി നശിപ്പിച്ചത്. യു.ഡി.എഫ്. 13-ാം വാർഡ് കമ്മിറ്റി പ്രതിഷേധിച്ചു. വാർഡ് ചെയർമാൻ എൻ.രജീഷ് അധ്യക്ഷത വഹിച്ചു. ടി.കെ. മുഹമ്മദ് അലി, കെ. കുമാരൻ, കെ എം. അൻവർഷാ, ഇ.ടി. പ്രബീഷ് എന്നിവർ സംസാരിച്ചു.