കോഴിക്കോട് : ജില്ലയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലെ ഒഴിവുകളിൽ നിയമനം നടത്തുന്നതിന് കോഴിക്കോട് സിവിൽ സ്റ്റേഷനിലെ എംപ്ലോയബിലിറ്റി സെന്ററിൽ 28-ന് രാവിലെ 10.30-ന് കൂടിക്കാഴ്ച നടത്തും.
ജനറൽ ഡ്യൂട്ടി അസിസ്റ്റന്റ് ട്രെയിനർ (യോഗ്യത: ബി.എസ്‌സി. നഴ്സിങ്/ജി.എൻ.എം.), സ്റ്റുഡന്റ് മൊബിലൈസർ (യോഗ്യത: ബിരുദം), ബിസിനസ് ഡെവലപ്‌മെന്റ് എക്സിക്യുട്ടീവ്, സെയിൽസ് ഓഫീസർ ടീം ലീഡർ സെയിൽസ്, ടെലികോളർ (യോഗ്യത: പ്ലസ് ടു), എച്ച്.ആർ. എക്സിക്യുട്ടീവ് (യോഗ്യത: എം.ബി.എ.), റെസ്റ്റോറന്റ് ക്യാപ്റ്റൻ (യോഗ്യത: ഹോട്ടൽ മാനേജ്മെന്റ് ബിരുദം), സൂപ്പർവൈസർ ഒഴിവുകളിലേക്കാണ് കൂടിക്കാഴ്ച നടത്തുന്നത്. താത്‌പര്യമുള്ള ഉദ്യോഗാർഥികൾ ബയോഡേറ്റ സഹിതം നേരിട്ട് ഹാജരാകണമെന്ന് ജില്ലാ എംപ്ലോയ്‌മെന്റ് ഓഫീസർ അറിയിച്ചു. പ്രായപരിധി 35 വയസ്സ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2370176.