താമരശ്ശേരി : അമ്പത് ഗ്രാം കഞ്ചാവുമായി മധ്യവയസ്കൻ എക്സൈസിന്റെ പിടിയിൽ. പുതുപ്പാടി പൊട്ടിക്കയ്യിൽ തിയ്യകണ്ടി അഷ്‌റഫ് (52)നെയാണ് താമരശ്ശേരി എക്സൈസ് റേഞ്ച് സംഘം ചൊവ്വാഴ്ച ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ അടിവാരം അങ്ങാടിയിൽ വെച്ച് അറസ്റ്റ് ചെയ്തത്. റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ എൻ.കെ. ഷാജിയുടെ നേതൃത്വത്തിൽ പ്രിവന്റീവ് ഓഫീസർ എം. അനിൽ കുമാർ, സി.ഇ.ഒമാരായ ടി.വി. നൗഷീർ, പി.ജെ. മനോജ്, എസ്. സുജിൽ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.