കോഴിക്കോട് : പന്നിയങ്കര ദുർഗാഭഗവതി ക്ഷേത്രത്തിലെ ധ്വജപ്രതിഷ്ഠയോടനുബന്ധിച്ചുള്ള കൊടിമരത്തിന്റെ തൈലാദിവാസ ചടങ്ങുകൾ ഞായറാഴ്ച ഉച്ചപ്പൂജയ്ക്ക് ശേഷം നടക്കും. ക്ഷേത്രംതന്ത്രി തരണനല്ലൂർ തെക്കിനിയേടത്ത് പദ്മനാഭനുണ്ണി നമ്പുതിരിപ്പാട് മുഖ്യ കർമികത്വം വഹിക്കും. ഉച്ചയ്ക്ക് രണ്ടുമണിക്ക് ശേഷം ഭക്തർക്ക് എണ്ണത്തോണിയിൽ എണ്ണ വഴിപാടായി സമർപ്പിക്കാനുള്ള സൗകര്യം ഉണ്ടാകും. എണ്ണ ക്ഷേത്രം കൗണ്ടറിൽനിന്ന് ലഭിക്കും.