തിരുവമ്പാടി : ക്രമാതീതമായി ഉയരുന്ന പെട്രോൾ, ഡീസൽ വില വർധനയ്ക്ക്‌ കാരണം കേന്ദ്ര, സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിട്ടുള്ള നികുതിയാണെന്നും വലിയ തോതിൽ ചുമത്തിയിട്ടുള്ള നികുതികൾ സർക്കാർ പിൻവലിച്ച് ജി.എസ്.ടി. മാനദണ്ഡമേർപ്പെടുത്തണമെന്നും കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി ഹെലൻ ഫ്രാൻസിസ് ആവശ്യപ്പെട്ടു.

നിയോജക മണ്ഡലം പ്രസിഡന്റ് ജോഷി കൂമ്പുങ്കൽ, ജോൺസൺ കുളത്തിങ്കൽ, കെ.ജെ. ഫ്രാൻസിസ്, വർക്കി കാഞ്ഞിരത്തിങ്കൽ തുടങ്ങിയവർ സംസാരിച്ചു.

കാരശ്ശേരി : കോൺഗ്രസ് പ്രവർത്തകർ കാരശ്ശേരി പഞ്ചായത്തിലെ വല്ലത്തായിപ്പാറയിൽ നിൽപ്പു സമരം നടത്തി. കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് വി.എൻ. ജംനാസ് ഉദ്ഘാടനം ചെയ്തു. വളപ്പൻ മുഹമ്മദ്, കെ.എം. രവി, പി. മോഹനൻ, ഭാസ്കരൻ നാരകത്തൊടി, ഉസ്മാൻ പുളിക്കൽ, അബ്ദുസ്സലാം തേമ്പലൻ, ലത്തീഫ് കീലത്ത് നേതൃത്വം നല്കി.