കൊടിയത്തൂർ : കോട്ടമ്മൽ ഇ. ഉസ്സൻ മാസ്റ്റർ സ്മൃതികേന്ദ്രം സാംസ്കാരിക കലാകേന്ദ്രമായി പുനരുജ്ജീവിപ്പിക്കാൻ ഗ്രാമപ്പഞ്ചായത്ത് നടപടി തുടങ്ങി. പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകാൻ പ്രദേശത്തെ സന്നദ്ധസംഘടനകളുടെ പ്രതിനിധികളെ ഉൾപ്പെടുത്തി കമ്മിറ്റി രൂപവത്‌കരിച്ചു.

യോഗത്തിൽ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ഷംലൂലത്ത് അധ്യക്ഷയായി. ടി.കെ. അബൂബക്കർ, ഫസൽ റഹ്മാൻ, സി.പി. ചെറിയമുഹമ്മദ്, കെ.പി. അബ്ദുറഹിമാൻ, അബ്ദുസമദ് കണ്ണാട്ടിൽ, നാസർ കുയ്യിൽ, ഇ.കെ. മായിൻ, ഹസ്ബുള്ള, ഇ. നിയാസ്, ഇ. ഫാസിൽ, മുജീബ് കുയ്യിൽ എന്നിവർ സംസാരിച്ചു.