താമരശ്ശേരി : ഇയ്യാട് ഭാഗത്തെ വാടകവീട്ടിൽനിന്ന്‌ അഞ്ഞൂറു ലിറ്റർ വാഷുമായി ഒരാൾ എക്‌സൈസിന്റെ പിടിയിൽ. നടുവണ്ണൂർ കരുവണ്ണൂർ മരത്തോന പ്രമോദ് (44) ആണ് അറസ്റ്റിലായത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ താമരശ്ശേരി എക്‌സൈസ് സംഘം നടത്തിയ റെയ്ഡിനിടെയാണ് ചാരായം വാറ്റുന്നതിനുള്ള വാഷും വാറ്റുപകരണങ്ങളും കണ്ടെത്തിയത്. വീട് വാടകയ്ക്കെടുത്ത് ചാരായം വാറ്റുന്ന സംഘത്തിലെ കണ്ണിയാണ് ഇയാളെന്ന് എക്‌സൈസ് അധികൃതർ അറിയിച്ചു. എക്‌സൈസ് പ്രിവന്റീവ് ഓഫീസർ എം. അനിൽകുമാർ, സി.ഇ.ഒ.മാരായ ശ്യാം പ്രസാദ്, ടി.വി. നൗഷീർ, റഊഫ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധന നടത്തി പ്രതിയെ അറസ്റ്റുചെയ്തത്.