തിരുവമ്പാടി : നിയന്ത്രണങ്ങളിൽ അയവ് വന്നതോടെ തിരുവമ്പാടി പഞ്ചായത്തിൽ കോവിഡ് രോഗികളുടെ എണ്ണം കുതിക്കുന്നു. വെള്ളിയാഴ്ച 40 പേർക്ക് കൂടി കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. ഇതോടെ രോഗികളുടെ എണ്ണം 219 ആയി. ഇതിൽ 184 പേർ വീടുകളിൽ കഴിയുന്നു. വാർഡ് 1 ൽ 9, 2 ൽ 1, 3 ൽ 1, 7 ൽ 1, 9 ൽ 4, 10 ൽ 1, 13 ൽ 6, 14 ൽ 2, 16 ൽ 2, 17 ൽ 8, 5 ൽ 1, 6 ൽ 4 എന്നിങ്ങനെയാണ് പുതുതായി റിപ്പോർട്ട് ചെയ്ത കേസുകൾ. വെള്ളിയാഴ്ച 182 പേർക്ക് വാക്സിൻ നൽകി. ശനിയാഴ്ച ആനക്കാംപൊയിൽ മദ്രസയിൽ 250 പേർക്ക് ആർ.ടി.പി.ആർ. ടെസ്റ്റ് ഉണ്ടായിരിക്കുന്നതാണ്.