കോഴിക്കോട് : രോഗവ്യാപനം തടയാൻ കോവിഡ് പോസിറ്റീവായ വ്യക്തികളിൽ വീടുകളിൽ ക്വാറന്റീൻ സൗകര്യമില്ലാത്ത എല്ലാവരേയും ഡൊമിസിലിയറി കെയർ സെൻററി(ഡി.സി.സി)ലേക്ക് മാറ്റണമെന്ന് ജില്ലാ കളക്ടർ ഡോ. എൻ. തേജ് ലോഹിത് റെഡ്ഡി. ജില്ലയിലെ മെഡിക്കൽ ഓഫീസർമാരുടെ കോവിഡ് അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജില്ലയിലെ സ്വകാര്യ ക്ലിനിക്കുകളിൽ ചികിത്സക്കെത്തുന്നവരെ കോവിഡ് പരിശോധനയ്ക്ക് നിർദേശിച്ചിട്ടുണ്ടെങ്കിൽ അവരുടെ വിവരങ്ങൾ പഞ്ചായത്ത് തലത്തിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് കൈമാറണമെന്ന് കളക്ടർ അറിയിച്ചു.