അരീക്കാട് : വൈദ്യുതി നിയമഭേദഗതി ബിൽ പിൻവലിക്കുക, അർഹതപ്പെട്ട തൊഴിലാളികൾക്ക് സ്റ്റാറ്റ്യൂട്ടറി പെൻഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഐ.എൻ.ടി.യു.സി. കേരള ഇലക്‌ട്രിസിറ്റി കോൺഫെഡറേഷൻ കെ.എസ്.ഇ.ബി. അരീക്കാട് ഡിവിഷൻ ഓഫീസിനു മുന്നിൽ ധർണ സംഘടിപ്പിച്ചു. ഐ.എൻ.ടി.യു.സി. അഖിലേന്ത്യാ സെക്രട്ടറി ഡോ. എം.പി. പത്മനാഭൻ ഉദ്ഘാടനം ചെയ്തു.

തടഞ്ഞുവെച്ച വർക്കർ ലൈൻമാൻ ഓവർസിയർ പ്രൊമോഷൻ അടിയന്തരമായി നൽകണമെന്നും ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫറോക്ക് ഡിവിഷൻ പ്രസിഡന്റ് കെ. സുബ്രഹ്മണ്യൻ അധ്യക്ഷനായി.

കെ.ഇ.ഇ.ജി. ജില്ലാ വർക്കിങ് പ്രസിഡൻറ് പി.ഐ. അജയൻ മുഖ്യപ്രഭാഷണം നടത്തി. ജില്ലാ ജോയന്റ് സെക്രട്ടറി എ. രമേശൻ, സുനിൽ കക്കുഴി, ട്രഷറർ എൻ.കെ. സെയ്ഫു, ഡിവിഷൻ സെക്രട്ടറി ബിനീഷ് പിലാക്കാട്ട്, സി. രാജേഷ് എന്നിവർ സംസാരിച്ചു.