ബേപ്പൂർ : ഒളിമ്പിക്സിൽ പങ്കെടുക്കുന്ന കേരള താരങ്ങൾക്ക് ജില്ലാ നെറ്റ് ബോൾ അസോസിയേഷൻ ഐക്യദാർഢ്യം പ്രകടിപ്പിച്ച് ദീപശിഖ തെളിയിച്ചു. ബേപ്പൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ വാർഡ് കൗൺസിലർ എം. ഗിരിജ ദീപശിഖ തെളിയിച്ചു. സ്കൂൾ പ്രധാനാധ്യാപിക കെ.പി. സുജയദീപ ശിഖ ഏറ്റുവാങ്ങി. പി.ടി.എ. പ്രസിഡന്റ്‌ എൻ. അനിൽകുമാർ അധ്യക്ഷത വഹിച്ച ചടങ്ങിൽ നെറ്റ് ബോൾ സംസ്ഥാന ട്രഷറർ യു.പി. സാബിറ, സ്മിത വി.ആർ., പി.പി. രാജേഷ്, വിനോദ് കുറ്റിക്കാട്ടൂർ, നെറ്റ്‌ബോൾ ജില്ലാ ജോയന്റ്‌ സെക്രട്ടറി സോണി തോമസ്, മുരളി ബേപ്പൂർ എന്നിവർ ആശംസകൾ നേർന്നു.