കോഴിക്കോട് : എടപ്പുനത്തിൽ പുറായിൽ-മുപ്രകുന്ന് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന് ദേശസേവ സ്വാശ്രയസംഘം ആവശ്യപ്പെട്ടു. പെരിങ്ങൊളം-വര്യട്ട്യാക്ക് റോഡ് പണി കാരണം മാസങ്ങളായി ഈ റോഡ് പൊളിച്ചിട്ടിരിക്കയാണ്. ഇരുനൂറോളം കുടുംബങ്ങൾക്ക് ഉപകാരപ്രധമാണ് ഈ റോഡ്.
യോഗത്തിൽ പട്ടോത്ത് ചന്ദ്രൻ അധ്യക്ഷനായി. സെക്രട്ടറി കെ. ജിഷോദ്, ജോ. സെക്രട്ടറി പട്ടോത്ത് അശോകൻ, വൈസ് പ്രസിഡന്റ് കെ. സുന്ദരൻ, സി. രവീന്ദ്രൻ എന്നിവർ സംസാരിച്ചു.