പുതുപ്പാടി : പുതുപ്പാടി വില്ലേജിൽനിന്ന് വിവിധ സർട്ടിഫിക്കറ്റുകൾ ലഭ്യമാവുന്നതിനുള്ള കാലതാമസം പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് പുതുപ്പാടി പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റി വില്ലേജ് ഓഫീസ് അധികൃതർക്ക് നിവേദനം നൽകി.
സമയബന്ധിതമായി സർട്ടിഫിക്കറ്റുകൾ ലഭിക്കാത്തത് കാരണം വിദ്യാർഥികൾക്ക് സ്കോളർഷിപ്പുകൾക്ക് അപേക്ഷിക്കാനാവാത്ത സാഹചര്യമാണെന്ന് നിവേദനത്തിൽ സൂചിപ്പിച്ചു. പി.കെ. നംഷീദ്, കെ.സി. ശിഹാബ്, കെ.ടി. ഷമീർ എന്നിവരാണ് നിവേദനം സമർപ്പിച്ചത്.