എകരൂൽ : വർഷങ്ങളായി വാസയോഗ്യമല്ലാത്ത കൊച്ചുവീട്ടിൽ കുടുംബത്തോടൊപ്പം താമസിക്കുന്ന തബലിസ്റ്റ് കലാകാരൻ ഗംഗാധരന് പുനൂർ 19 പെരിങ്ങളം വയൽ ‘രചന’ സാംസ്കാരിക വേദി പുതിയ വീട് നിർമിച്ച് നൽകി.

ജില്ലയുടെ വിവിധഭാഗങ്ങളിൽ ശിഷ്യന്മാരുള്ള ഗംഗാധരൻ പഴയ കാലത്ത് പെരിങ്ങളം വയൽ ‘രചന’ തിയേറ്റേഴ്സ് കൂട്ടായ്മയിലെ പ്രധാന തബലിസ്റ്റ് കലാകാരനായിരുന്നു.

നിർമണ കമ്മിറ്റി ചെയർമാൻ വി.പി. അബ്ദുൾ ജബ്ബാർ അധ്യക്ഷനായി. കെ.ജി. ജയൻ, പി.കെ. ഉസ്മാൻ, പി.കെ. മുസ്തഫ, വി.കെ. പത്മനാഭൻ, കെ.കെ. വിജയൻ, റസാഖ് കളത്തിൽ, എ.കെ.എം. അബദുറഹിമാൻ, കെ.അസീസ്, വാർഡ് അംഗം പി.സി. ഷിജിലാൽ എന്നിവർ നേതൃത്വം നൽകി.