പേരാമ്പ്ര : പേരാമ്പ്ര എളമാരൻകുളങ്ങര ഭഗവതിക്ഷേത്രത്തിൽ ആറാട്ട് ഉത്സവം ആഘോഷിച്ചു.

മല്ലിശ്ശേരിതാഴെനിന്നും പുറപ്പെട്ട നായാട്ട് വരവ്, ഞാണിയത്ത് തെരു മഹാഗണപതി ക്ഷേത്രത്തിൽനിന്നും പുറപ്പെട്ട കരടിവരവ്, മഠത്തിൽ ക്ഷേത്രത്തിൽനിന്നും പുറപ്പെട്ട താലപ്പൊലി, പെട്രോൾ പമ്പിന് സമീപത്തുനിന്ന് പുറപ്പെട്ട വിളക്കുമാടം വരവ് എന്നിവ ക്ഷേത്രത്തിലേക്കുണ്ടായി.

തായമ്പക, അത്താഴപൂജ, ദാരികവധം രുധിരക്കോലം, ആറാട്ട് എഴുന്നള്ളത്ത്, കുളിച്ചാറാട്ട് എന്നിവയും നടന്നു.