ബാലുശ്ശേരി : പനങ്ങാട് കുടുംബാരോഗ്യകേന്ദ്രം മെഗാ വാക്സിനേഷൻ ക്യാമ്പ് വ്യാഴാഴ്ച മുണ്ടക്കര സ്കൂളിൽ നടക്കും. ഇനിയും കുത്തിവെപ്പ് എടുക്കാത്തവർക്ക് ഒന്നാംഡോസും 84 ദിവസം കഴിഞ്ഞവർക്ക് രണ്ടാംഡോസും നൽകും.

പഞ്ചായത്തംഗത്തിന് മർദനമേറ്റു

ബാലുശ്ശേരി : ലോക്‌താന്ത്രിക് യുവജനതാദൾ ബാലുശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റും പനങ്ങാട് പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാനുമായ ഹരീഷ് ത്രിവേണിക്ക് മർദനമേറ്റു. ഹരിഷിനെ ബാലുശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കുടുംബപ്രശ്നവുമായി ബന്ധപ്പെട്ട് മധ്യസ്ഥചർച്ചകൾ നടക്കുന്നതിനിടയിലാണ് മർദനമേറ്റത്. ബാലുശ്ശേരി പോലീസ് കേസെടുത്തു.