ബേപ്പൂർ : കോർപ്പറേഷന്റെ സഹകരണത്തോടെ ബേപ്പൂർ കുടുംബാരോഗ്യകേന്ദ്രത്തിൽ ലോക അൽഷിമേഴ്‌സ്‌ (മറവിരോഗം) ദിനാചരണം നടത്തി.

ഡോ. ടി.പി. മെഹറൂഫ്‌രാജ്‌ ഉദ്‌ഘാടനംചെയ്തു. രോഗം ബാധിച്ചാൽ തീവ്രതയിലേക്ക്‌ പോകാതെ തടയാനുള്ള മാർഗങ്ങൾ, ഭക്ഷണക്രമീകരണം, പരിചരിക്കുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ തുടങ്ങിയവ അദ്ദേഹം വിശദീകരിച്ചു.

കോർപ്പറേഷൻ നഗരാസൂത്രണസമിതി സ്ഥിരം ചെയർപേഴ്‌സൺ കെ. കൃഷ്ണകുമാരി അധ്യക്ഷയായി.

ബേപ്പൂർ കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫീസർ കെ.എ. ദീപ, ഹെൽത്ത്‌ ഇൻസ്പെക്ടർ എ.കെ. അജയകുമാർ, കൊല്ലരത്ത്‌ സുരേശൻ, കെ.വി. ശിവദാസൻ, എൻജിനിയർ വയലപ്ര ഹരിദാസൻ നമ്പ്യാർ, പേരോത്ത്‌ പ്രകാശൻ, പി.പി. ബീരാൻകോയ, കൗൺസിലർ ഷമീന തുടങ്ങിയവർ സംസാരിച്ചു.