ബേപ്പൂർ : ചാലിയം സ്വദേശി ഷെഫീക്കിനെ വധിക്കാൻ ശ്രമിച്ച കേസിൽ പാലൂർ സ്വദേശി നസറുദ്ദീനെ (31) ബേപ്പൂർ പോലീസ് അറസ്റ്റുചെയ്തു. ഇയാൾ മറ്റ് ഒട്ടേറെ കേസുകളിൽ പ്രതിയാണെന്ന് പോലീസ് പറഞ്ഞു.

കഴിഞ്ഞ 20-ന് രാത്രിയാണ് ചാലിയം സ്വദേശി ഷെഫീക്കിനുനേരെ വധശ്രമമുണ്ടായത്. ബേപ്പൂർ എസ്.എച്ച്.ഒ. ഷിജിത്ത്, സീനിയർ സി.പി.ഒ. അതുൽ, സി.പി.ഒ.മാരായ അരുൺ, വിനോദ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്.

കോടതിയിൽ ഹാജരാക്കിയ പ്രതിയെ 15 ദിവസത്തേക്ക് റിമാൻഡുചെയ്തു.