അരീക്കാട് : നല്ലളം ശ്മശാനം റോഡിന്റെ ശോചനീയാവസ്ഥ ഉടൻ പരിഹരിക്കണമെന്നാവശ്യവുമായി ബി.ജെ.പി. അരീക്കാട് ഏരിയ കമ്മിറ്റി പ്രതിഷേധ ധർണ നടത്തി. ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ് ഷിനു പിണ്ണാണത്ത് ഉദ്ഘാടനം ചെയ്തു. പിപ്രജീഷ് അധ്യക്ഷനായി. ഏരിയസെക്രട്ടറി എ.കെ. സുരേഷ് ബാബു, മഹിള മോർച്ച മണ്ഡലം പ്രസിഡന്റ് എം. സോമിത, ഒ.ബി.സി. മോർച്ച മണ്ഡലം സെക്രട്ടറി കെ.ജെ. കുമാർ, സുമിഷ, വിഷ്ണു, ശരത്ത് അയനിക്കാട്, കെ. അരുൺ, സിബിൻ അത്തിക്കൽ സംസാരിച്ചു.