കൂരാച്ചുണ്ട് : മഴയിൽ തകർന്ന കക്കയം ഡാം സൈറ്റ് റോഡ് സച്ചിൻദേവ് എം.എൽ.എ. സന്ദർശിച്ചു. റോഡ് പലയിടങ്ങളിലും തകർന്നിട്ടുണ്ട്. ഇപ്പോൾ റോഡ് ഇടിഞ്ഞഭാഗം ആറുലക്ഷംരൂപ ചെലവഴിച്ച് അടിയന്തരമായി ഗതാഗത യോഗ്യമാക്കുമെന്ന് എം.എൽ.എ. അറിയിച്ചു.

റോഡിന്റെ അപകടാവസ്ഥ കണക്കിലെടുത്ത് കൽഭിത്തി നിർമിക്കുന്നതിനായി 80 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. ഉടൻതന്നെ ടെൻഡർ നടപടികൾ പൂർത്തിയാക്കി പണി ആരംഭിക്കും. ഡാം സൈറ്റ് റോഡ് റീബിൽഡ് കേരളയിലും കിഫ്ബിയിലും ഉൾപ്പെടുത്തിക്കൊണ്ട് പുനർനിർമിക്കുന്നതിനായി 50 കോടിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കി സമർപ്പിച്ചിട്ടുണ്ട്. സർക്കാർ പരിഗണിക്കുമെന്നാണ് കരുതുന്നത് -എം.എൽ.എ. പറഞ്ഞു.