വടകര : മടപ്പള്ളി ഗവ.കോളേജ് വളപ്പിൽ ഉപയോഗിക്കാതെ കിടക്കുന്ന ക്വാർട്ടേഴ്‌സുകൾ ചോമ്പാല പോലീസ് സ്‌റ്റേഷനിലെ പോലീസുകാർക്ക് താമസിക്കാനായി അറ്റകുറ്റപ്പണി നടത്തുന്നതിനോ പുതിയത് നിർമിക്കുന്നതിനോ ഉള്ള ശുപാർശ ലഭ്യമാക്കാൻ നിർദേശംനൽകിയിട്ടുണ്ടെന്ന് സംസ്ഥാന ആഭ്യന്തരവകുപ്പിന്റെ മറുപടി. മുൻ ജില്ലാ പഞ്ചായത്തംഗം എ.ടി. ശ്രീധരൻ ഇതുസംബന്ധിച്ച് മുഖ്യമന്ത്രിക്ക് നൽകിയ നിവേദനത്തിലുള്ള മറുപടിയിലാണ് അഡീഷണൽ ചീഫ് സെക്രട്ടറി ഇക്കാര്യം വ്യക്തമാക്കിയത്. സംസ്ഥാന പോലീസ് മേധാവിക്കാണ് നിർദേശം നൽകിയത്.