മേപ്പയ്യൂർ : അന്യസംസ്ഥാന തൊഴിലാളികളുമായി അസമിലേക്ക് പോയ ബസ്‌ഡ്രൈവർ അഭിജിത്തിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് സർവകക്ഷിസമിതി. അഭിജിത്തിന്റെ ഭൗതികദേഹത്തോട് തികഞ്ഞ അനാദരവാണ് കാണിച്ചിരിക്കുന്നത്. കുറ്റക്കാരുടെപേരിൽ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി, എം.പി., എം.എൽ.എ., കളക്ടർ, ഡി.ജി.പി. എന്നിവർക്ക് പരാതി നൽകാനും സമിതി തീരുമാനിച്ചു.

അഭിജിത്തിന്റെ മരണശേഷം ബസ്സുടമകളുടെ ഭാഗത്തുനിന്ന് യാതൊരുവിധ ഇടപെടലും ഇല്ലാത്തതിലും സർവകക്ഷി പ്രതിഷേധം രേഖപ്പെടുത്തി. വാർഡ് മെമ്പർ എൻ.പി. ശോഭ അധ്യക്ഷത വഹിച്ചു. കെ. രാജീവൻ, സി.എച്ച്. ഇബ്രാഹിംകുട്ടി, വി.സി. ബിനീഷ്, പി.കെ. രാഘവൻ, എം.കെ. രാമചന്ദ്രൻ, പി. റഷീദ് എന്നിവർ സംസാരിച്ചു.

അന്വേഷണം നടത്തണം

മേപ്പയ്യൂർ : അസമിൽ ദുരൂഹസാഹചര്യത്തിൽ മരണപ്പെട്ട മേപ്പയ്യൂർ നരക്കോട്ടെ അബിജിത്തിന്റെ മരണത്തിൽ സമഗ്രമായ അന്വേഷണം നടത്തണമെന്ന് എൻ.സി.പി. പേരാമ്പ്ര ബ്ളോക്ക് കമ്മിറ്റി പ്രസിഡൻറ് ഇ. കുഞ്ഞിക്കണ്ണൻ ആവശ്യപ്പെട്ടു.