കോഴിക്കോട് : ഐ.എൻ.ടി.യു.സി. ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തിൽ ഐ.എൻ.ടി.യു.സി. ദേശീയ സെക്രട്ടറിയും കെ.പി.സി.സി. ജനറൽ സെക്രട്ടറിയുമായിരുന്ന കെ.സുരേന്ദ്രനെ അനുസ്മരിച്ചു. കെ.പി.സി.സി. ജനറൽ സെക്രട്ടറി പി.എം. നിയാസ് ഉദ്ഘാടനം ചെയ്തു.

ഐ.എൻ.ടി.യു.സി. ജില്ലാ പ്രസിഡന്റ് കെ. രാജീവ് അധ്യക്ഷനായി. എം. രാജൻ, കെ. അനന്ദൻ നായർ , സുനീഷ് മാമിയിൽ, കെ.ഷാജി, എം.ടി. സേതുമാധവൻ, പ്രശാന്ത് കളത്തിങ്ങൽ തുടങ്ങിയവർ സംസാരിച്ചു.

കോഴിക്കോട് : പ്രിയദർശിനി സാംസ്കാരിക കേന്ദ്രം ജില്ലാകമ്മിറ്റി കോൺഗ്രസ് നേതാവ് വലിയേടത്തു ശശി അനുസ്മരണം നടത്തി. ഒാൺലൈൻ യോഗം രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി. ഉദ്ഘാടനം ചെയ്തു. പ്രയദർശിനി സാംസ്കാരിക കേന്ദ്രം പ്രസിഡന്റ് എം.പി. രാമകൃഷ്ണൻ അധ്യക്ഷനായി. കെ.പി.സി.സി. മുൻ ജനറൽ സെക്രട്ടറി ജോഷി സെബാസ്റ്റ്യൻ മുഖ്യപ്രഭാഷണം നടത്തി. പി. മമ്മദ് കോയ, വി.ടി. സുരേന്ദ്രൻ, രമേശ്‌ അമ്പലക്കോത്ത്, ശങ്കരൻ നടുവണ്ണൂർ, കെ.എൻ.എ. അമീർ, ശ്രീകുമാർ, സുനിതാ മഹേഷ്‌ തുടങ്ങിയവർ സംസാരിച്ചു.