കോഴിക്കോട് : ജില്ലയിൽ ചൊവ്വാഴ്ച 817 കോവിഡ് പോസിറ്റീവ് കേസുകൾകൂടി റിപ്പോർട്ടുചെയ്തതായി ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. 11 പേരുടെ ഉറവിടം വ്യക്തമല്ല. സമ്പർക്കംവഴി 806 പേർക്കാണ് രോഗം ബാധിച്ചത്. 8370 പേരെ പരിശോധനയ്ക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികൾ, എഫ്.എൽ.ടി.സി.കൾ എന്നിവിടങ്ങളിൽ ചികിത്സയിലായിരുന്ന 992 പേർകൂടി രോഗമുക്തി നേടി ആശുപത്രിവിട്ടു. 9.99 ശതമാനമാണ് രോഗസ്ഥിരീകരണനിരക്ക്‌. രോഗം സ്ഥിരീകരിച്ച്‌ 9987 കോഴിക്കോട് സ്വദേശികളാണ് ചികിത്സയിലുള്ളത്.

ആശുപത്രികളിൽ 68 ശതമാനം കിടക്കകൾ ഒഴിവ്

ജില്ലയിലെ 65 കോവിഡ് ആശുപത്രികളിൽ 68 ശതമാനം കിടക്കകൾ ഒഴിവ്. 3118 കിടക്കകളിൽ 2121 എണ്ണം ഒഴിവുണ്ട്. 155 ഐ.സി.യു. കിടക്കകളും 49 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 734 കിടക്കകളും ഒഴിവുണ്ട്.

17 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 750 കിടക്കകൾ, 72 ഐ.സി.യു., 31 വെന്റിലേറ്റർ, 393 ഓക്സിജനുള്ള കിടക്കകളും ബാക്കിയുണ്ട്.

14 സി.എഫ്.എൽ.ടി.സി.കളിലായി 1710 കിടക്കകളിൽ 1375 എണ്ണം ബാക്കിയുണ്ട്. നാല് സി.എസ്.എൽ.ടി.സി.കളിലായി ആകെയുള്ള 630 കിടക്കകളിൽ 495 എണ്ണം ഒഴിവുണ്ട്.

87 ഡോമിസിലറി കെയർ സെന്ററുകളിൽ ആകെയുള്ള 2528 കിടക്കകളിൽ 2041 എണ്ണം ഒഴിവുണ്ട്.